മുന്‍‌കൂര്‍ജാമ്യം

എനിക്ക് ഇഷ്ടമായ ചില ബ്ലോഗുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ല. ചേര്‍ക്കാനുള്ള ബ്ലോഗുകള്‍ ഓര്‍മ വരുന്നതനുസരിച്ചും വായനയില്‍ വരുമ്പോഴും ചേര്‍ക്കുന്നതായിരിക്കും. എന്റെ സ്വന്തം താല്പര്യങ്ങള്‍ എന്റെ വായനയിലും കാണും എന്നതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ചോയ്സ് ഇതായിരിക്കില്ല എന്നറിയാം. എങ്കിലും ഈ ബ്ലോഗ് എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ഒന്നു "Refresh" ചെയ്യുന്നത് നന്നായിരിക്കും.

ഇവിടെ കാണുന്ന ബ്ലോഗെല്ലാം ഞാന്‍ വായിച്ചതോ വായിക്കാന്‍ വച്ചിരിക്കുന്നതോ ആണ്. ഇതില്‍ ക്ലിക്ക് ചെയ്ത് ആര്‍ക്കും ആ ബ്ലോഗുകളിലേക്ക് പോകാം...അതില്‍ നിന്ന് നല്ലതു കിട്ടിയാലും ചീത്ത കിട്ടിയാലും ഞാന്‍ ഉത്തരവാദി ആയിരിക്കില്ല.

Tuesday, May 26, 2009

ഒരുമാസം പൂര്‍ത്തിയായി

കഴിഞ്ഞ മാസം 26-ന് വായനാ ലിസ്റ്റ് എന്നൊരു ബ്ലോഗ് നിര്‍മ്മിച്ചപ്പോള്‍ ആകെയുള്ള ഒരു ഉദ്ദേശം എന്റെ വായനയില്‍ ഉള്ള ബ്ലോഗുകളില്‍ എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടെങ്കില്‍ അറിയണം എന്ന് മാത്രമായിരുന്നു. എന്നും ഓരോ കാറ്റഗറിയിലും ഏറ്റവും മുകളിലുള്ള ബ്ലോഗുകള്‍ നോക്കിയാല്‍ മതിയല്ലോ എന്നായിരുന്നു ചിന്ത. ബാക്കിയുള്ളവ അഗ്രിഗേറ്ററില്‍ നിന്നും കിട്ടുമല്ലോ.

ഇന്നിപ്പോള്‍ ആരൊക്കെയോ സ്ഥിരമായി വായനാലിസ്റ്റില്‍ വരുന്നുണ്ട് എന്ന് അറിയുന്നതില്‍ വളരെ സന്തോഷം. ആരുടെയൊക്കെയോ ഫേവറിറ്റില്‍ ഇത് കിടപ്പുണ്ട് എന്ന് തോന്നുന്നു. ഈ വായനാലിസ്റ്റ് സ്വന്തം ബ്ലോഗിന്റെ സൈഡില്‍ ചേര്‍ത്ത നിരക്ഷരനും, പണിക്കര്‍ സാറിനും പ്രത്യേക നന്ദി.

ഒരുമാസം പൂര്‍ത്തിയായി. 542 വിസിറ്റുകള്‍ ഉണ്ട്,,, തൃപ്തിയായി... എനിക്കു വേണ്ടി ഉണ്ടാക്കിയതാണെങ്കിലും അത് ചിലര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നതില്‍ സന്തോഷം.

17 comments:

  1. കഴിഞ്ഞ മാസം 26-ന് വായനാ ലിസ്റ്റ് എന്നൊരു ബ്ലോഗ് നിര്‍മ്മിച്ചപ്പോള്‍ ആകെയുള്ള ഒരു ഉദ്ദേശം എന്റെ വായനയില്‍ ഉള്ള ബ്ലോഗുകളില്‍ എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടെങ്കില്‍ അറിയണം എന്ന് മാത്രമായിരുന്നു. എന്നും ഓരോ കാറ്റഗറിയിലും ഏറ്റവും മുകളിലുള്ള ബ്ലോഗുകള്‍ നോക്കിയാല്‍ മതിയല്ലോ എന്നായിരുന്നു ചിന്ത. ബാക്കിയുള്ളവ അഗ്രിഗേറ്ററില്‍ നിന്നും കിട്ടുമല്ലോ.

    ReplyDelete
  2. ഇതില്‍ ഒരു സ്ഥിരം സന്ദര്‍ശകന്‍ ഞാന്‍ ആണേ അനിലേട്ടാ...വളരെ ഉപകാരമാണു കേട്ടോ... നല്ല ഐഡിയ...ബ്ലോഗ് വായിക്കണമെന്നു തോന്നുമ്പോ‍ള്‍ നേരെ ഇതില്‍ അങ്ങു കയറിയാല്‍ മതി.. എല്ലാ variety collections -ഉം ഉണ്ടല്ലൊ.. Thanks..

    ReplyDelete
  3. മികച്ച ആശയം. ബ്ലോഗിങ്ങ് വ്യക്തിനിഷ്ഠ പ്രസാധനം ആയിരിക്കെ ബ്ലോഗ് വായനയും വ്യക്ത്യധിഷ്ഠിതമാണ്. നമ്മുടെ വായനാലിസ്റ്റ് നമ്മുടേതായിരിക്കെത്തന്നെ മറ്റുള്ളവര്‍ക്ക് തെരെഞ്ഞെടുത്ത് ഉപയോഗിക്കാവുന്ന ഒന്നും ആയിത്തീരുന്നു. പേജ് സംവിധാനം ആണ് എന്നെ ഏറെ ആകര്‍ഷിച്ച മറ്റൊരു സംഗതി

    ReplyDelete
  4. കൊള്ളാം!!

    നന്ദി..

    ഇതു ഞാനെടുക്കുന്നു...

    ReplyDelete
  5. വളരെ നന്നായി. സമയം കിട്ടുമ്പോള്‍ എന്റെ "രഹസ്യലോകം" കൂടി ഒന്നു നോക്കാമോ..
    http://rahasyalokam.blogspot.com

    ReplyDelete
  6. നല്ല ശ്രമം തന്നെ..അഭിനന്ദനങ്ങൾ!!

    ReplyDelete
  7. കൊള്ളാം. അഭിനന്ദനങ്ങള്‍.

    ReplyDelete
  8. നല്ല ഈ ശ്രമത്തിനു അഭിനന്ദനങള്‍

    ReplyDelete
  9. നന്നായിട്ടുണ്ട്... ആശംസകള്‍!

    ReplyDelete
  10. Great effort Anil and thanks for aggregating all the music blogs to this..I found a couple of podcasts from here..thanks.

    ReplyDelete
  11. One frequent visitor is me. NRI residing @ Abu Dhabi. Accidentally I found a travel blog and my search end up with the finding of your reading list. Now, I am a frequent user of your leading list. Thank you. Suja

    ReplyDelete
  12. എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി. കമന്റിട്ട എല്ലാവര്‍ക്കും നന്ദി.. ദയവായി തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുക..

    ReplyDelete
  13. വായനാലിസ്റ്റ് എന്റെയും ബ്ലോഗ്ഗില്‍ ഞാന്‍ ചേര്‍ത്തു....

    ഇത് വലിയ ഒരു അനുഗ്രഹമാ അനിലേട്ടാ...
    ഒരു പാരലല്‍ അഗ്രഗേടര്‍......

    നല്ല ബുദ്ധിക്കും സുമനസ്സിനും നന്ദി...

    ReplyDelete
  14. അനില്‍,
    ഞാന്‍ വായനാലിസ്റിന്റെ ഒരു ഉപഭോഗ്താവാന് .
    എന്റെ ഇഷ്ട ലിസ്റ്റിന്റെ തലപ്പത്താണ് ഇത് ഞാന്‍ പ്രതിഷ്ടിച്ചിരിക്കുന്നത്. .കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നതും ഈ ലിസ്റ്റില്‍ തന്നെ.
    വളരെ നന്ദി.ബ്ലോഗ്‌ വായനയുടെ ഇത്ര നല്ല ലൈബ്രറി ഉണ്ടാക്കിയ അനിലിനു അഭിനന്ദനങ്ങളും.മൂവാറ്റുപുഴ പബ്ലിക്‌ ഗ്രന്ധശാലക്ക് ശേഷം ഇത്രയും ആവേശത്തോടെ ഒരു ലൈബ്രറി സന്ദര്‍ശനം ഇതാദ്യം.

    ReplyDelete
  15. വളരെ ഉപകാരപ്രദം; പ്രത്യേകിച്ച്‌ തുടക്കക്കാർക്കു; ആശം സകൾ

    ReplyDelete
  16. നല്ല സംരംഭം. ആശംസകള്‍......

    ReplyDelete
  17. ജോലിസംബന്ധമായി തിരക്കായി പോയ സാഹചര്യങ്ങള്‍ മൂലം പുതിയ ബ്ലോഗുകള്‍ ഇതില്‍ ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. സമയം പോലെ ചേര്‍ക്കുന്നതായിരിക്കും.

    ReplyDelete

പലവിധ ലേഖനങ്ങള്‍

വിജ്ഞാനം ആരോഗ്യം ശാസ്ത്രം

കവിതകള്‍

പാട്ടുകള്‍, വരികള്‍, പോഡ്‌കാസ്റ്റുകള്‍